Saturday 27 March 2010

വിട

വിടപറയാം നമുക്കിനി.. 

ഇനി ഒരികലും കണ്ടുമുട്ടുകയില്ല നാം 
എന്ന് പരസ്പരമാശംസിക്കാം.
അലയുന്ന വീഥികളില്‍ അറിയാതെ പോലും

നമ്മുടെ കണ്ണുകള്‍ തമ്മില്‍ തെറ്റാതിരിക്കട്ടെ!
ഒരുമിച്ചു ചിലവഴിച്ച നിമിഷങ്ങളുടെ
മണമുള്ള ഒരു പിടി ഓര്‍മകളുമായി,
സുഖമുള്ള വേദനകളുമായി
ജീവിക്കാം ഞാന്‍ ഇനി.

പ്രണയത്തില്‍ ചാലിച്ചു നീ തൊട്ടു തന്ന ചന്ദനകുറി  
മായ്ച്ചുകളയാം ഞാന്‍ ഇനി.
ഒരുമിച്ചു നടന്നു തീര്‍ത്ത  വഴികളിലെ 
നിന്റെ കാല്പാടുകള്‍ കണ്ടില്ലെന്നു ഭാവിക്കാം. 
എന്റെ മിഴികള്‍ നിറഞ്ഞതെന്തിനെന്നു നീ ചോദിച്ചപ്പോള്‍
ഒരു കരടു പോയതാണ്നെന്നു കള്ളം പറയാം. 



ഒരികളും കണ്ടുമുട്ടാത്ത വഴികളെ പോലെ 
സമാന്തര രേഖകള്‍ ആയി മാറാം നമുക്കിനി

ഇനി ഉണ്ടാകില്ലോരിക്കലുമാ 
കൂടിച്ചേരലുകളും സംഭാഷണങ്ങളും. 
ഇടവേളകള്‍ ഇല്ലാതെ പാഞ്ഞൊഴുകുന്ന 
ജീവിതനദിയുടെ പ്രവാഹത്തില്‍ 
അകാല മരണം പ്രാപിച്ച എന്‍റെ വികാരങ്ങള്‍കായി
ആ നദിതടത്തില്‍
ബലിയിടാം ഞാന്‍  
കൈകൊട്ടി വിളിക്കാം ബലി കാക്കകളെ ,
എന്‍റെ സ്വപ്നങ്ങളുടെ ബലി ചോറ് ഉണ്ണാന്‍. 
നടന്നു നീങ്ങാം ഞാന്‍ 
നീങ്ങി നീങ്ങി പോകാം 
ലക്ഷ്യങ്ങളിലേയ്ക്ക് ചുവടുകള്‍ വെച്ച്. 
അന്യനായി മാറാം ഞാന്‍ 
ആള്‍കൂട്ടത്തിലെ അപരിചിതനെ പോലെ, 
പരസ്പര ബന്ധങ്ങള്‍ ഇല്ലാത്തവരെ പോലെ. 
ഇനിയൊരിക്കലും സ്വപ്നം കാണാതിരിക്കാന്‍ 
പ്രാക്ടിക്കല്‍  ആകാം ഞാന്‍  
ബന്ധങ്ങളുടെ, ഈ ചങ്ങലകള്‍ തകര്‍ത്തെറിയാം
പൂട്ടുകള്‍ തച്ചുടയ്ക്കാം
ഉയര്‍ന്നു പറക്കാം നമുക്കിനി
അതിരുകള്‍ ഇല്ലാത്ത ഈ ആകാശത്തില്‍ 
സ്വതന്ത്രരായി
വിട പറയാം  നമുക്കിനി ...










Thursday 11 March 2010

ഇരുട്ടും പ്രണയവും

 ഇരുട്ട് ,
ഇഷ്ടമാണോ സുഹൃത്തേ ഇരുട്ട് ?
എനിക്കിഷ്ടമാണ്ട്ടോ 

ഇരുട്ടത്ത്‌  വാതിലടച്ച്‌
ചുമരിനോട് ചെര്‍ന്നിരിക്കാന്‍ 
എന്ത് സുഖമാണെന്നോ
ചുമരില്‍ നിന്നും തണുപ്പ് 
പടരും ശരീരത്തിലേയ്ക്ക് 
പതുക്കെ വളരെ പതുക്കെ 
ഒടുവില്‍ മരവിക്കും ശരീരം
മോര്‍ച്ചറിയിലെ മൃതശരീരം പോലെ 
എനികിഷ്ടമാണ് ഈ മരവിപ്പ് 
പ്രത്യേകിച്ചും ഈ ഇരുട്ടിനോടൊപ്പം


പ്രണയിച്ചിട്ടുണ്ടോ സുഹൃത്തേ
പ്രണയം മനസ്സില്‍ നിന്നല്ല 
കണ്ണുകളില്‍ നിന്നാണ് തുടങ്ങുന്നതെന്നാണ് 
എന്‍റെ പക്ഷം 
കണ്ണുകള്‍ നിറഞ്ഞിട്ടുണ്ടോ പ്രണയത്തില്‍ 
നീറി നീറി മറിക്കാന്‍ ആഗ്രഹിച്ചിട്ടുണ്ടോ 
ആ പ്രണയത്തില്‍ 
അപ്പോള്‍ ഇരുട്ട് നിങ്ങള്‍ക്കാവശ്യമായി വരും
ആരും കാണില്ല 
പ്രണയം വെറും സ്വപ്നങ്ങളായി മാറുന്നത് 
സ്വപ്‌നങ്ങള്‍ വെറും ഓര്‍മ്മകളായി മാറുന്നത് 
ഓര്‍മ്മകള്‍ നെടുവീര്‍പ്പുകളായി മാറുന്നത് 
നെടുവീര്‍പ്പുകള്‍ കണ്ണീരായി മാറുന്നത്  
ആരുമറിയാതെ ആരും കാണാതെ 
ആ ഇരുട്ടില്‍ ചുമരിനോട് ചേര്‍ന്ന് ആ തണുപ്പില്‍ 
ആഘോഷിക്കാം ഇരുട്ടും പ്രണയവും 

Friday 26 February 2010

ഒരു താക്കോല്‍...



ഇല്ലാതാകാന്‍ ശ്രമികുകയാണ്  ഞാന്‍ ഈ ഏകാന്തതയെ,
ശൂന്യതയുടെയും ഇരുട്ടിന്റെയും കണ്ണികള്‍ കൊണ്ടുണ്ടാക്കിയ
ചങ്ങലകൊണ്ടെന്നെ വരിഞ്ഞുമുറുക്കുന്ന ഈ ഏകാന്തതയെ.


നടന്നടുക്കുംതോറും കാണാമറയതെകെന്ന പോല്‍ 
അകന്നു നീങ്ങുന്ന ലക്ഷ്യങ്ങള്‍
മനസ്സിലാക്കാന്‍ ശ്രമിക്കുംതോറും കഠിനതയേറികൊണ്ടിരിക്കുന്ന
കടംകഥകള്‍ പോലെ ഈ ജീവിതവും


ഉത്തരം തേടഎന്ടതെങ്ങിന്നെനറിയാത്ത 
ചോദ്യങ്ങള്‍ക്ക് മുന്‍പില്‍ പകച്ചു നില്‍കുന്ന മനസ്സ്
പഴകിയ പുസ്തകങ്ങളുടെ മങ്ങിയ കടലാസ്സുകള്‍ പോലെ
നിറമില്ലാത്ത ജീവിതതാളുകള്‍, മാറാല നിറഞ്ഞ ചിന്തകള്‍. 
എന്തിന്നെനറിയാത്ത ജീവിതയാത്രകളിലെ ചാറ്റല്‍ മഴ പോലുള്ള ബന്ധങ്ങള്‍ 


പണത്തിന്റെ ഭാരം കൊണ്ട് നീങ്ങുന്ന ബന്ധങ്ങളുടെ തുലാസ് 
ആകാശത്തിനുതാഴെ എന്തിനും, മനുഷ്യ ജീവനും വിലപറയുന്ന 
ആ "അക്കങ്ങളെഴുതിയ കടലാസ്സുകള്‍ "ക്കായ്  ജീവിക്കുന്നവര്‍. 
ദൈവമെവിടെന്നവരോട് ചോദിച്ചാല്‍, അവര്‍ പറയും 
ദൈവം അതുതന്നെ "അക്കങ്ങളെഴുതിയ കടലാസ്സ്"
ബന്ധങ്ങള്‍ക്കും  വിലപറഞ്ഞുറപ്പിക്കുന്നവര്‍ !!
ഇടുങ്ങിയ മനസ്സിലും സ്വാര്‍ത്ഥത നിറച്ചവര്‍ 


തിക്താനുഭവങ്ങളുടെ ഘോഷയാത്രകളും ,
തിരിച്ചറിവുകളുടെ വേദനകളും 
സഹിക്കുന്ന മനസ്സ് കൊതികുന്നത് ഈ ഏകാന്തതയല്ല,
മോചനം!! 
അന്വേഷിക്കുന്നത്  ഈ ചങ്ങലകള്‍ തുറക്കാനായി 
ഒരു താക്കോല്‍!!

Wednesday 24 February 2010

പ്രകാശം കൊതിക്കുന്ന ഞാന്‍......

ഇരുട്ടേറിയ കണ്ണുകളിലെ അന്ധതയാല്‍ നയികപെടുന്ന മനുഷ്യസംസ്കാരം. 
കാനെണ്ടവ കാണാനും കണ്ടിലെന്ന് നടിക്കാനും
അവര്‍ തന്നെ തീര്‍ത്ത ജാതിയുടെയും മതത്തിന്റെയും
തൊലിപുറത്തെ നിറവ്യത്യാസങ്ങളുടെയും കട്ടിയുള്ള മൂടുപടമണിഞ്ഞു
സ്വയം അന്ധരായവര്‍.


മനുഷ്യത്തതിനതിരെ മൃഗീയതയുടെ സ്തോത്രം പാടുന്നവര്‍.
ദേശത്തിന്റെയും വംശത്തിന്റെയും മതിലുഇകല്  തീര്‍ക്കുന്നവര്‍കിടയില്‍  
കാരണമറിയാതെ മരിക്കുന്ന നിരപരാധികളുടെ ചോരപുഴ, 
അതിന്റെ തടത്തില്‍ സംസ്കാരങ്ങളെ ഇല്ലായ്മ ചെയ്യുന്ന 
പുതുസംസ്കാരം കെട്ടിപോക്കാന്‍ വെമ്പുന്നവര്‍ 

മൃഗങ്ങളായി രൂപാന്തരപെടുന്നവരുടെ ഇടയില്‍ 
നമ്മള്‍ എവിടെയോ മറന്ന, അതോ ഉപേക്ഷിച 
മനുഷ്യത്തത്തിന്റെയും, 
അന്ധധയുടെ ഗര്‍വില്‍ ആഘോഷികുന്നവരുടെ ഇടയില്‍
ഉള്‍കാഴ്ചയുടെയും,
 പ്രകാശം കൊതിക്കുന്ന ചിലര്‍
ഞാനും...

Tuesday 19 January 2010

ormakalilae manchukaalam......





മഞ്ഞുകാലം -പെയ്തിറങ്ങുന്ന മഞ്ഞിന്റെ 
വെണ്മയെ മറയ്കുന്ന ഇരുടട്ട്
ദൈര്‍ഘ്യമേറിയ രാവുകളാണ്  മഞ്ഞുകാലത്ത്, 
സൂര്യനില്ലാത്ത പകലുകള്‍
മഞ്ഞിന്റെ മരവിപ്പ് ജീവിതത്തിലും, 
മനസ്സില്‍ പടരുന്ന ഇരുട്ട്
തണുത്ത വികാരങ്ങള്‍, ചോരയും.
മഞ്ഞിന്റെ പുക -അന്ധത പടരുന്നു കണ്ണുകളില്‍
വിവേചികാനാവാത്ത പ്രതിഭിംബങ്ങള്‍.
മഞ്ഞുകാലത്തിന്റെ ഓര്‍മ്മകള്‍ ,
ആദ്യമായി കണ്ട മഞ്ഞുവീഴ്ച, 
ജനലരികിലെ മഞ്ഞു,
മഞ്ഞിന്റെ വെളുപ്പ്‌,
ശിഥിലമായ ദിനരാത്രങ്ങള്‍,
തണുപ്പിന്റെ കാഠിന്യം ,
വേര്‍പിരിയാത്ത എന്റെ ഏകാന്തത 
ഇത് ഒക്ടോബര്‍ വീണ്ടുമൊരു മഞ്ഞുകാലം 
അതെ അനുഭവങ്ങള്‍, ഓര്‍മ്മകള്‍, ഞാന്‍, എന്റെ ഏകാന്തത