മഴ എന്നോട്
പൊള്ളുന്ന വേനല്‍ വെയിലില്‍ നിന്നെയും തനിച്ചാക്കി
യാത്ര ചോദിക്കാതെ പടിയിറങ്ങി പോയതിനു
നിനക്കെനോട് വിഷമം തോന്നരുത്
പെയ്യുന്ന എന്നെ ,
ഒരു കൈ കോഫി കപ്പിലും
മറുകൈ തുറന്നിട്ട ജനാല മേലും വെച്ച്
നീ എന്നെ ആസ്വദിച്ചത് ഓര്ക്കഞ്ഞിട്ടല്ല
നീ അസ്വസ്ഥനാകുന്നത് കാണാന്‍ ആഗ്രഹമില്ലാഞ്ഞിട്ടല്ല
പക്ഷെ ....
ഞാന്‍ മഴയോട്
ഉഷ്ണദിനങ്ങളാനിവിടെ
നിന്നില്‍ നനഞ്ഞതും
നിന്നെ പ്രണയിച്ചതും
മാത്രമാണ് ഓര്‍മകളില്‍
നീ പെയ്തിറങ്ങുന്നതിന്റെ ശബ്ദം കേള്‍ക്കണം
നിയെന്റെ ശരീരത്തിലേയ്ക്ക് പകരുന്ന തണുപ്പനുഭവിക്കണം
ഇനി ഇല്ല ഈ കോണ്‍ക്രീറ്റ് വനത്തിലെ ജീവിതം
വെന്തുരുകാന്‍ വയ്യ എനിക്കിനി
ഞാന്‍ യാത്ര തുടങ്ങുകയാണ് നിന്നെ തേടി
മഴക്കാറുകള്‍ തേടി ....