Thursday 11 March 2010

ഇരുട്ടും പ്രണയവും

 ഇരുട്ട് ,
ഇഷ്ടമാണോ സുഹൃത്തേ ഇരുട്ട് ?
എനിക്കിഷ്ടമാണ്ട്ടോ 

ഇരുട്ടത്ത്‌  വാതിലടച്ച്‌
ചുമരിനോട് ചെര്‍ന്നിരിക്കാന്‍ 
എന്ത് സുഖമാണെന്നോ
ചുമരില്‍ നിന്നും തണുപ്പ് 
പടരും ശരീരത്തിലേയ്ക്ക് 
പതുക്കെ വളരെ പതുക്കെ 
ഒടുവില്‍ മരവിക്കും ശരീരം
മോര്‍ച്ചറിയിലെ മൃതശരീരം പോലെ 
എനികിഷ്ടമാണ് ഈ മരവിപ്പ് 
പ്രത്യേകിച്ചും ഈ ഇരുട്ടിനോടൊപ്പം


പ്രണയിച്ചിട്ടുണ്ടോ സുഹൃത്തേ
പ്രണയം മനസ്സില്‍ നിന്നല്ല 
കണ്ണുകളില്‍ നിന്നാണ് തുടങ്ങുന്നതെന്നാണ് 
എന്‍റെ പക്ഷം 
കണ്ണുകള്‍ നിറഞ്ഞിട്ടുണ്ടോ പ്രണയത്തില്‍ 
നീറി നീറി മറിക്കാന്‍ ആഗ്രഹിച്ചിട്ടുണ്ടോ 
ആ പ്രണയത്തില്‍ 
അപ്പോള്‍ ഇരുട്ട് നിങ്ങള്‍ക്കാവശ്യമായി വരും
ആരും കാണില്ല 
പ്രണയം വെറും സ്വപ്നങ്ങളായി മാറുന്നത് 
സ്വപ്‌നങ്ങള്‍ വെറും ഓര്‍മ്മകളായി മാറുന്നത് 
ഓര്‍മ്മകള്‍ നെടുവീര്‍പ്പുകളായി മാറുന്നത് 
നെടുവീര്‍പ്പുകള്‍ കണ്ണീരായി മാറുന്നത്  
ആരുമറിയാതെ ആരും കാണാതെ 
ആ ഇരുട്ടില്‍ ചുമരിനോട് ചേര്‍ന്ന് ആ തണുപ്പില്‍ 
ആഘോഷിക്കാം ഇരുട്ടും പ്രണയവും 

3 comments:

  1. നല്ല കവിതകള്‍!
    തുടര്‍ന്നും എഴുതൂ....ആശംസകള്‍...

    ReplyDelete
  2. നന്ദി സുഹൃത്തേ ...

    ReplyDelete
  3. പ്രണയം മുറുകുമ്പോള്‍, തകരുമ്പോള്‍,
    തണുതിട്ടുണ്ട് ഞാനേറെ,
    ഉള്ളിലെക്കുള്ളിലേക്ക്
    ആഴ്ന്നുപോകുംപോള്‍,
    കരഞ്ഞിട്ടുണ്ട് ഞാനേറെ, ഇരുട്ടിനെ കൂട്ടുപിടിച്ച്.
    പക്ഷെ, ചിലപ്പോള്‍ ഇരുട്ടും നമ്മെ ഒറ്റും.
    കന്നെര്‍ ഉരുകിയൊലിച്ചു തിളങ്ങുമ്പോള്‍.
    കവിത നന്നായി. ജന്മത്തിന്റെ ഉപമകള്‍ എന്ന കവിതയില്‍ ഞാനിതുപോലോക്കെ ചിന്തിച്ചിട്ടുണ്ട്.
    ഉള്ളില്‍ കവിതയുണ്ട്. സത് പിഴിയുന്ന പോലെ ചെറുതാക്കണം. തന്ത്രികള്‍ മുറുക്കുന്നപോലെ

    ReplyDelete

അഭിപ്രായങ്ങള്‍ അറിയിക്കാം...